Webdunia - Bharat's app for daily news and videos

Install App

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു; ഉയര്‍ന്നുവന്നിരിക്കുന്നത് നൂറുവർഷത്തിലധികം പഴക്കമുള്ള പള്ളി ഉള്‍പ്പെടുന്ന ഗ്രാമം!

നൂറു വർഷത്തിൽ കൂടുതൽ പഴക്കമുള്ള പള്ളി, സെമിത്തേരി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി ഈ ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോൾ വളരെ തെളിഞ്ഞു കാണാൻ സാധിക്കും.

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (08:46 IST)
ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നപ്പോൾ ഉയർന്നു വന്നത് അരനൂറ്റാണ്ട് മുന്‍പ് ഇടുക്കി ഡാം നിർമാണത്തിനായി കുടിയൊഴിപ്പിച്ച വൈരമണി ഗ്രാമത്തിന്‍റെ ബാക്കി. നൂറു വർഷത്തിൽ കൂടുതൽ പഴക്കമുള്ള പള്ളി, സെമിത്തേരി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി ഈ ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോൾ വളരെ തെളിഞ്ഞു കാണാൻ സാധിക്കും.
 
1974ൽ ഇടുക്കി ഡാമിന്‍റെ റിസർവോയറിൽ വെള്ളം നിറയ്ക്കുന്നത് വരെ അരനൂറ്റാണ്ട് മുൻപുള്ള ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്നു കുളമാവിലെ വൈരമണി. റിസർവോയറിൽ വെള്ളം നിറയ്ക്കും മുൻപ് വൈരമണിയിലെ താമസക്കാരെയെല്ലാം ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സ‍ർക്കാർ മാറ്റിപ്പാർപ്പിച്ചിരുന്നു.
 
ഇടുക്കി അണക്കെട്ട് നിർമ്മിക്കും മുൻപ് വൈരമണിയിലൂടെ കട്ടപ്പനയിലേക്ക് വനത്തിലൂടെ ജീപ്പ് റോഡുണ്ടായിരുന്നു.വെള്ളം താഴ്ന്നപ്പോൾ ഈ വഴിയുടെ അവശിഷ്ടങ്ങളും കാണാൻ സാധിക്കുന്നുണ്ട്. നിലവിൽ വൈരമണിയിലെത്താൻ കുളമാവിൽ നിന്ന് റിസർവോയറിലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിൽ സഞ്ചരിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments