Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

വി എസ് അച്യുതാനന്ദന്‍ അന്തരിച്ച സമയത്ത് വിനായകന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യല്‍.

Vinayakan says he wrote poetry on Facebook

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 11 ഓഗസ്റ്റ് 2025 (15:39 IST)
ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് നടന്‍ വിനായകന്‍. വിവാദ പോസ്റ്റില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് പൊലീസ് വിനായകനെ വിട്ടയച്ചു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്തരിച്ച സമയത്ത് വിനായകന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യല്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാണ് വിനായകനെതിരെ പരാതി നല്‍കിയത്. 
 
പരാതിയുടെ അടിസ്ഥാനത്തില്‍ വിനായകനെ സൈബര്‍ പോലീസ് വിളിച്ചു വരുത്തുകയായിരുന്നു. താന്‍ ഫെയ്‌സ്ബുക്കില്‍ കവിത എഴുതിയതാണെന്ന് വിനായകന്‍ പ്രതികരിച്ചു. പിന്നാലെ വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ട് പോലീസ് വിട്ടയക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: ഇടവേള കഴിഞ്ഞു, വീണ്ടും പെയ്യാം; ന്യൂനമര്‍ദ്ദം വരുന്നു, ചൊവ്വാഴ്ച നാലിടത്ത് യെല്ലോ അലര്‍ട്ട്