Webdunia - Bharat's app for daily news and videos

Install App

ബാലൻസ് ചില്ലറയ്ക്ക് വേണ്ടി കണ്ടൿടറോട് കയർത്തും ബസ് തടഞ്ഞും അന്യസംസ്ഥാന തൊഴിലാളികൾ

Webdunia
ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (17:52 IST)
ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റവും കൂടുതൽ തർക്കങ്ങൾ നടക്കുന്നത് ചില്ലറയെച്ചൊല്ലിയായിരിക്കും.  കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ നടന്ന സംഭവം ബസ് ജീവനക്കാരെ മാത്രമല്ല നാട്ടുകാരെ വരെ അമ്പരപ്പിച്ചിരിക്കുകയാണ്. സിറ്റി ഓർഡിനറി ബസ്സിൽ കയറിയ പതിനഞ്ചോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കണ്ടക്ടറെ വട്ടം കറക്കിയത് ചില്ലറയൊന്നുമല്ല. 
 
ബസിൽ കയറിയ ഓരോരുത്തരും ടിക്കറ്റിന് 10 രൂപ വച്ച് കണ്ടക്ടർക്ക് കൊടുത്തു. എട്ടു രൂപ ടിക്കറ്റിന്റെ ബാക്കി ഇത്രയും പേർക്ക് രണ്ട് രൂപ വെച്ച് കൊടുക്കാൻ ഇല്ലാത്തതിന്റെ പേരിൽ കണ്ടക്റ്റർ അഞ്ചും, നാലും, മൂന്നും പേർക്കൊക്കെയായി പതിനഞ്ച് പേർക്കും ഉള്ള ബാലൻസ് തുക ചില്ലറ പെറുക്കി കൊടുത്തു. ഒരുമിച്ച് വന്നവരായതിനാൽ അവരോട് തന്നെ വീതിച്ചെടുക്കാനും പറഞ്ഞു.
 
എന്നാൽ, ഭായിമാർക്ക് അത് പിടിച്ചില്ല. ഓരോരുത്തർക്കും രണ്ടു രൂപ ബാലൻസ് വേണമെന്ന് ശഠിക്കുകയും, കണ്ടക്ടറോട് കയർക്കുകയും ചെയ്തു. നടുറോഡിൽ ബസ് തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഇതിനിടെ ആരോ ഈ ദൃശ്യങ്ങൾ മൊബൈൽഫോണിൽ വീഡിയോ പകർത്തുകയും ചെയ്തു. തന്റെ കൈയ്യിലുള്ള ചില്ലറ മുഴുവൻ പെറുക്കി കൊടുക്കേണ്ടി വന്നു കണ്ടക്ടർക്കെന്നാണ് റിപ്പോർട്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മില്‍മ പാല്‍ വില ഉടന്‍ വര്‍ധിപ്പിക്കില്ല: കേരള പാല്‍ വില പരിഷ്‌കരണം മാറ്റിവച്ചു

കന്യാസ്ത്രീയെ കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മാനസിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആത്മഹത്യാക്കുറിപ്പ്

പ്ലാസ്റ്റിക് കസേരകള്‍ക്ക് പിന്നില്‍ ദ്വാരം ഉള്ളത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; 20കാരന് 63 വര്‍ഷം കഠിനതടവും 55000 രൂപ പിഴയും

കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് മാതൃക: മന്ത്രി ഡോ.ആർ ബിന്ദു

അടുത്ത ലേഖനം
Show comments