Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഗും മടിയിൽ വെച്ച് ബസ് സ്റ്റാൻഡിൽ തനിച്ചിരിക്കുന്ന സായ് പല്ലവി; താരസുന്ദരിയെ തിരിച്ചറിയാതെ ആരാധകർ; വൈറലായി ചിത്രങ്ങൾ

തെലുങ്കാനയിലെ വാരങ്കലിലെ പാര്‍ക്കല്‍ ബസ് സ്റ്റാന്റിലാണ് സായ് പല്ലവി ബസ് കാത്തിരിക്കുന്നത്.

sai pallavi. bus stop
, ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (09:25 IST)
മുഷിഞ്ഞ വസ്ത്രം ധരിച്ച് ബസ്റ്റോപ്പില്‍ ഇരിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യം ഈ യുവതി ആരാണെന്ന് കണ്ടുപിടിക്കാന്‍ ആരാധകര്‍ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് അത് സായ് പല്ലവിയാണ് എന്നു മനസിലായി.
 
തെലുങ്കാനയിലെ വാരങ്കലിലെ പാര്‍ക്കല്‍ ബസ് സ്റ്റാന്റിലാണ് സായ് പല്ലവി ബസ് കാത്തിരിക്കുന്നത്. റാണ ദഗ്ഗുബട്ടിയ്‌ക്കൊപ്പമുള്ള നടിയുടെ പുതിയ സിനിമയായ വിരത പര്‍വം 1992 ന്റെ ലൊക്കേഷനായിരുന്നു അത്. സായ് പല്ലവിയുടെ അടുത്തിരിക്കുന്നവര്‍ക്കു പോലും നടിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതാണ് കൗതുകകരമായ കാര്യം.
 
പൊതുജനങ്ങള്‍ക്ക് ഒട്ടുമെ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ ക്യാമറ ദൂരെ മറവില്‍ വെച്ചായിരുന്നു ഷൂട്ടിങ്. സാരിയണിഞ്ഞ് കൈയില്‍ ബാഗുമായാണ് നടിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിറവയറുമായി പൊതുവേദിയിൽ നൃത്തം ചെയ്ത് അമ്പിളിദേവി, ദൈവാനുഗ്രഹമെന്ന് ആദിത്യൻ; വീഡിയോ