Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേട്ടതൊന്നും ശരിയല്ല, ആതിര വൈറലായ സംഭവത്തില്‍ തെരുവുകായിക ഫൗസിയ

കേട്ടതൊന്നും ശരിയല്ല, ആതിര വൈറലായ സംഭവത്തില്‍ തെരുവുകായിക ഫൗസിയ

കെ ആര്‍ അനൂപ്

, ബുധന്‍, 7 ജൂണ്‍ 2023 (17:32 IST)
തെരുവ് ഗായികയെ സഹായിക്കാനായി എത്തിയ ആതിര എന്ന വിദ്യാര്‍ത്ഥിനിയുടെ പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെ തെരുവ് ഗായിക ഫൗസിയ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
 
ആതിര വൈറലായ ശേഷമുണ്ടായ പല കാര്യങ്ങളും അവാസ്തവമാണ് ഗായിക. ഫൗസിയയുടെ ഭര്‍ത്താവ് അന്ധനായിരുന്നു എന്നതായിരുന്നു വാര്‍ത്തകളിലും മറ്റും വന്നത്. എന്നാല്‍ അദ്ദേഹം അന്ധനല്ലെന്നും താന്‍ കിടപ്പുരോഗിയല്ലെന്നും ഫൗസിയ പറഞ്ഞു. തന്നെ സഹായിക്കാന്‍ വേണ്ടിയല്ല ആതിര മൈക്ക് വാങ്ങിയത്. അവസരം ചോദിച്ചാണ് കുട്ടി വന്നതെന്ന് ഫൗസിയ. വ്യാജ പ്രചാരണം നടത്തി തന്ന അപമാനിക്കാനുള്ള ശ്രമം നടക്കുന്നു. വീഡിയോ വൈറലായതോടെ പലരും തന്നെ മോശമായി ചിത്രീകരിച്ചു. താനും മകനും തെരുവില്‍ പാട്ടുപാടിയാണ് ജീവിക്കുന്നത് എന്നാല്‍ ചികിത്സാസഹായം ചോദിച്ചല്ല തങ്ങള്‍ പാടുന്നതെന്ന് ഫൗസിയ കൂട്ടിച്ചേര്‍ത്തു.
 
 
പാട്ടുവണ്ടിയുമായി പോത്തുകല്ല് അങ്ങാടിയില്‍ പോയിരുന്നു. ഈ വേളയിലാണ് ആതിര വന്നതും അവസരം ചോദിച്ചതും. അവള്‍ പാടുന്ന ദൃശ്യങ്ങള്‍ വൈറലായി. ഇത്തരത്തില്‍ പലരും അവസരം ചോദിക്കാറുണ്ടെന്നും ഫൗസിയ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു