Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാതില്‍ പൊളിക്കാന്‍ ശ്രമിച്ചത് 19 തവണ, മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം

വാതില്‍ പൊളിക്കാന്‍ ശ്രമിച്ചത് 19 തവണ, മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം

കെ ആര്‍ അനൂപ്

, ബുധന്‍, 7 ജൂണ്‍ 2023 (15:00 IST)
റേഷന്‍കടയുടെ വാതില്‍ പൊളിച്ച് പടയപ്പ. മൂന്നാറിലെ ചൊക്കനാട് എസ്റ്റേറ്റിലെ ഉണ്ണിമേരിയുടെ കടയാണ് ആന തകര്‍ത്തത്. വാതില്‍ ചവിട്ടി പൊളിച്ചത് അല്ലാതെ മറ്റ് നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല. ചൊവ്വാഴ്ച രാത്രിയോടെയാണ് ആന കട മുന്നില്‍ എത്തിയത്. ഇതിനുമുമ്പ് 19 തവണ ആന പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഉണ്ണിമേരി പറഞ്ഞു.
 
 ചൊക്കനാട് ഉള്‍പ്പെടെയുള്ള ജനവാസ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാകുകയാണ്.കല്ലാറിലെ മാലിന്യപ്ലാന്റിലും പടയപ്പ എത്താറുണ്ടായിരുന്നു. രണ്ടാഴ്ചയോളമായി ആനയെ ഇവിടങ്ങളില്‍ കാണാനുണ്ടായിരുന്നില്ല. വീണ്ടും ജനവാസ മേഖലയിലേക്ക് ആന തിരിച്ചെത്തിയിരിക്കുകയാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊടുപുഴ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം