Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

വിഷു- ഈസ്റ്റര്‍ ഉത്സവ സീസണില്‍ കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

Vishu Ester News

സിആര്‍ രവിചന്ദ്രന്‍

, ശനി, 12 ഏപ്രില്‍ 2025 (18:44 IST)
വിഷു- ഈസ്റ്റര്‍ സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സ്റ്റാച്യുവില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. വിഷു- ഈസ്റ്റര്‍ ഉത്സവ സീസണില്‍ കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ കാലഘട്ടത്തിലും കണ്‍സ്യൂമര്‍ഫെഡ് ഉത്സവ സീസണുകളില്‍ വിപണി ഇടപെടല്‍ നടത്താറുണ്ട്. വിഷു  ഈസ്റ്റര്‍ പ്രമാണിച്ച് സംസ്ഥാനത്ത് 170 കേന്ദ്രങ്ങളില്‍ വിപണി ആരംഭിക്കുകയാണ്. 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
 
വിവിധ സഹകരണസംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവവൈവിധ്യ ഉല്‍പ്പന്നങ്ങളും വിപണനത്തിനുണ്ട്. ഉത്സവകാലത്ത് സര്‍ക്കാര്‍ നടത്തുന്ന വിപണി ഇടപെടലിലൂടെ വില നിലവാരം കൃത്യമായി നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കാനും കഴിയുന്നതായും മന്ത്രി പറഞ്ഞു.
 
കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലേറെയായി 13 സാധനങ്ങള്‍ ഒരേ വിലയില്‍ നല്‍കുന്ന സാഹചര്യം കണ്‍സ്യൂമര്‍ഫെഡ് സ്വീകരിച്ചുവരുന്നു. സഹകരണ മേഖലയില്‍ 400 ലധികം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദനം ചെയ്യുന്നുണ്ടെന്നും അമേരിക്കയിലേക്കും അറബ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലുമായിട്ടാണ് 170 വിഷു  ഈസ്റ്റര്‍ വിപണികേന്ദ്രങ്ങളുള്ളത്. ഏപ്രില്‍ 21 വരെയാണ് വിപണി പ്രവര്‍ത്തിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ക്ക് എത്ര സിം കാര്‍ഡുണ്ട്, പിഴ അടയ്‌ക്കേണ്ടിവരും! ഇക്കാര്യങ്ങള്‍ അറിയണം