Publish Date: Tue, 23 Jan 2018 (12:25 IST)
Updated Date: Tue, 23 Jan 2018 (12:28 IST)
അല്‍പ്പജ്ഞാനികളും ഹൃസ്വദൃഷ്ടികളുമായ ആളുകളാണ് എകെജിയെ അപമാനിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അത്തരം ആളുകളെ കൂപമണ്ഡുകങ്ങള്‍ എന്നു മാത്രമേ വിളിക്കാന്‍ സധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിടി ബല്‍റാം എകെജിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ അദ്ദേഹത്തിന്റെ പേരെടുത്തു പറയാതെയായിരുന്നു വിഎസിന്റെ വിമര്‍ശനം.
തിരുവന്തപുരത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ‘അറിയുക എകെജിയെ’ എന്ന സെമിനാര്‍ ഉദ്ഘടാനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിമാത്രം ജീവിതം മാറ്റിവെച്ച പ്രമുഖ നേതാവായിരുന്നു എകെജി. അച്ചടക്കലംഘനങ്ങളുടേയും നിയമങ്ങളുടേയും വേലിക്കെട്ടുകള്‍ ചാടിക്കടന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ ഇന്ദിരാഗാന്ധി പോലും ബഹുമാനത്തോടെ മാത്രമേ കണ്ടിരുന്നുള്ളു.
ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടംതന്നെ നടത്തേണ്ട കാലഘട്ടമാണ് നിലവിലുള്ളത്. അത്തരം ഏകാധിപത്യപ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി എല്ലാ വിഭാഗമാള്‍ക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രകമ്മറ്റിയില്‍ കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുണ്ടായ വിവാദവിഷയങ്ങളെക്കുറിച്ച് വിഎസ് പ്രത്യക്ഷമായി പരാമര്‍ശിക്കാതെ പറയുകയും ചെയ്തു.