VS Achuthanandan: വി.എസ്.അച്യുതാനന്ദന്‍ ആശുപത്രിയില്‍
അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു
VS Achuthanandan: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ ആശുപത്രിയില്‍. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന അദ്ദേഹത്തെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ട്. 101 വയസ്സുള്ള അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഉണ്ടായിരുന്നത്.