Webdunia - Bharat's app for daily news and videos

Install App

V.S.Achuthanandan Health Condition: വി.എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഇപ്പോള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ

V.S.Achuthanandan: തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്

രേണുക വേണു
വെള്ളി, 27 ജൂണ്‍ 2025 (08:17 IST)
V.S.Achuthanandan Health Condition: ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്.യു.ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തുടരുകയാണെന്ന് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. 

ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍ കുമാര്‍ പറഞ്ഞു. 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. 
 
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച (ജൂണ്‍ 23) ഉച്ചയോടെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. 101 വയസ് പിന്നിട്ട അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി രാഹുൽ, അബിൻ വർക്കിയും കെ എം അഭിജിത്തും പരിഗണനയിൽ

പെണ്ണുപിടിയനായ അധ്യക്ഷനല്ല യൂത്ത് കോൺഗ്രസിനുള്ളതെന്ന് ബോധ്യപ്പെടുത്തണം, ആഞ്ഞടിച്ച് കോൺഗ്രസ് വനിതാ നേതാവ്

Rahul Mamkoottathil : രാഹുലിനെതിരെ പല പരാതികളും മുൻപും വന്നിട്ടുണ്ട്, സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ: ഹണി ഭാസ്കരൻ

അടുത്ത ലേഖനം
Show comments