റിമ, നിങ്ങൾ ശരിക്കും ഫെമിനിസ്റ്റുകൾക്ക് നാണക്കേടാണ്: റിമയ്ക്കെതിരെ നടൻ

റിമയ്ക്ക് ഷൈനയെ അറിയുമോ? ഗൗരിയേയും അജിതയേയും അറിയാമോ? - ആഞ്ഞടിച്ച് നടൻ

വ്യാഴം, 18 ജനുവരി 2018 (10:51 IST)
മലയാള സിനിമയിലെ ആൺമേൽക്കോയ്മയും ലിംഗവിവേചനവും തുറന്ന് പറഞ്ഞ നടി റിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. തന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വ്യക്തമാക്കിയ റിമയ്ക്കെതിരെ ട്രോള്‍ ആക്രമണവും സൈബർ ആക്രമണവും ഉണ്ടായി. വിഷയത്തിൽ റിമയ്ക്കെതിരെ നടൻ അനിൽ നെടുമങ്ങാട് രംഗത്ത്.
 
അനിലിന്റെ കുറിപ്പ് വായിക്കാം:
 
മീനിന്റെ പേരിൽ റിമയെ ട്രോളുന്നവരോട് എല്ലാം അങ്ങനെ ചോദിക്കരുത്. റിമ കല്ലിങ്കൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളിൽ റിമ എത്തി നോക്കിയിട്ടുണ്ടോ, അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമയ്ക്കു വേണ്ടി താമസിക്കുന്നത്.
 
ഒരു ചായ കിട്ടാതെ അപമാനിക്കപ്പെടുന്നവർ, സ്റ്റീൽ ഗ്ലാസ്, കണ്ണാടി ഗ്ലാസ്, ഒന്നു പോയേ റിമ കല്ലിങ്കൽ. ഒരിടത്തേക്കും ഒന്നും നോക്കാതെ ഉള്ള കള്ള തള്ളലിനു(സ്റ്റേജ് ഷോ) എഫ്ബിയിൽ കുറേ പേരു കാണും ഏറ്റെടുക്കാൻ.
 
സ്വന്തം കാര്യം നോക്കി തള്ളാതെ നിങ്ങടെ താഴെ നിങ്ങൾ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാർ ഉണ്ട്. അതിൽ ആൺ പെണ്‍ വ്യത്യാസമില്ല.. മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമയ്ക്ക് ( ഫാസിസ്റ്റാണോ എന്നങ്ങാനും ചോദിച്ചാൽ വരമ്പത്ത് കൂലി എന്നറിയാല്ലോ) നിലമ്പൂര്‍ വെടിവച്ച് കൊല്ലപ്പെട്ട അജിതയെ അറിയില്ല, യുഎപിഎ ചുമത്തി ആദ്യമായി കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ഗൗരിയെ അറിയില്ല (പോസ്റ്റർ ഒട്ടിച്ചതിന്), ഷൈനയെ അറിയില്ല, കെരിയിറിസത്തിന്റെ ഭാഗമായി നിങ്ങൾ എടുത്തു ചാർത്തുന്ന ഫെമിനിസം യഥാർത്ഥ ഫെമിനിസ്റ്റുകളെ മാറ്റിനിർത്തിയിട്ടുള്ള ആഢംബര ഹൈജാക്കിംഗ് ആണെന്ന് പലരും മനസ്സിലാക്കുന്നുണ്ട്.
 
പിന്നെ താങ്ങി നിൽക്കുന്നവർ സിനിമയിൽ വല്ല പ്രയോജനം കിട്ടേണങ്കിൽ കിട്ടട്ടെ എന്നും വിചാരിച്ച് ..(എഫ്ബിയിൽ താങ്ങുന്ന കപട ഫെമിനിസ പുരുഷ കേസരികളെയല്ല, പെൺ മനസ്സ്, പെൺ പ്രണയത്തിന്റെ അന്തരാളങ്ങൾ, ഒടുവിൽ WCC പോലും ഞങ്ങൾ പുരുഷബുജിതമ്പ്രാക്കൾ ഏറ്റെടുത്തു കഴിഞ്ഞു) നിങ്ങൾ ശരിക്കും റിമ ഫെമിനിസ്റ്റുകൾക്ക് നാണക്കേടാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മാധവിക്കുട്ടിയുടെ 'എന്റെ കഥയല്ല', അവരുടെ ജീവിതമാണ് സിനിമയാക്കുന്നത്: ‘ആമി’യില്‍ വീണ്ടും വിശദീകരണവുമായി കമല്‍