Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് നടന്നു, ഗർഭം അലസിപ്പിച്ചു; വഫയ്ക്കെതിരെ ഭർത്താവ് ഫിറോസ് അയച്ച വക്കീൽ നോട്ടിസിൽ പറയുന്നതിങ്ങനെ

ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് നടന്നു, ഗർഭം അലസിപ്പിച്ചു; വഫയ്ക്കെതിരെ ഭർത്താവ് ഫിറോസ് അയച്ച വക്കീൽ നോട്ടിസിൽ പറയുന്നതിങ്ങനെ
, ചൊവ്വ, 20 ഓഗസ്റ്റ് 2019 (18:15 IST)
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിതവേഗതയിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലൂടെ കേരളം മുഴുവൻ ചർച്ചയായ പേരാണ് വഫ ഫിറോസ്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഫിറോസ് വക്കീൽ നോട്ടിസ് അയച്ചു. 
 
സംഭവത്തെ തുടർന്ന് വഫക്ക് ഭർത്താവ് ഫിറോസ് വിവാഹ മോചന വക്കീൽ നോട്ടീസ് അയച്ചതായി സിറാജ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. വഫയുടെ സ്വദേശമായ വെള്ളൂർക്കോണം മുസ്‍ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കുമാണ് വക്കീൽ നോട്ടീസിന്റെ കോപ്പി അയച്ചത്. വിവാഹ ജീവിതം ആരംഭിച്ചതു മുതല്‍ അപകടം നടന്നുവരെയുള്ള കാലയളവില്‍ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്. വക്കീൽ നോട്ടീസിന്റെ പ്രസക്ത ഭാഗങ്ങൾ: 
 
ഇസ്‌ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകൾക്ക് വില കൽപ്പിക്കാതെ സ്വന്തം ഇഷ്ടപ്രകാരം കുടുംബകാര്യങ്ങളിൽ തീരുമാനം എടുക്കുക, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തൽ എന്നതൊക്കെയായിരുന്നു താങ്കളുടെ വിനോദം. 
 
ദാമ്പത്യജീവിതം ആരംഭിച്ചതുമുതല്‍ താങ്കളുടെ പിടിവാശി ജീവിതത്തില്‍ പല അസ്വസ്ഥതകളുമുണ്ടാക്കി എല്ലാം സഹിച്ചും ക്ഷമിച്ചും ഞാൻ ഇതുവരെ നിന്നു. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഇസ്‌ലാമിന് അനുവദനീയമല്ലാത്ത രീതിയിലുമാണ് വിദേശത്തും സ്വദേശത്തും കറങ്ങിനടന്നത്. 3 മാസം ഗര്‍ഭിണിയായിരിക്കേ എന്റെ സമ്മതം കൂടാതെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഗര്‍ഭം അലസിപ്പിച്ചു. എന്നിട്ട് യാതോരു പ്രശ്നവുമില്ലാതെ വഴിവിട്ട ജീവിതം താങ്കൾ തുടർന്നു. 
 
വഫയുടെ വഴിവിട്ട ജീവിതരീതികള്‍ ചോദ്യംചെയ്തപ്പോഴൊക്കെ തനിക്ക് കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും പലവട്ടം താങ്കൾ ഭീഷണിപ്പെടുത്തിയിരുന്നു. ധാരാളം പുരുഷ സുഹൃത്തുക്കളോടൊപ്പം ഇടപഴകി ജീവിച്ചു. അടിക്കടി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് അന്യപുരുഷന്‍മാരോടൊപ്പം ഉല്ലസിച്ച് ജീവിച്ചു. നിശാക്ലബ്ബുകളിൽ അന്യ പുരുഷന്മാരോടൊത്ത് നൃത്തം ചെയ്തു. 
 
യുഎഇയില്‍ താമസിക്കുമ്പോള്‍ ഞാന്‍ രാവിലെ മകളുമായി പുറത്തു പോകുമ്പോള്‍ താങ്കളുടെ പുരുഷ സുഹൃത്തുക്കള്‍ ഫ്ലാറ്റിലേക്ക് വന്നിരുന്നതായി സെക്യൂരിറ്റി അടക്കമുള്ളവർ അറിയിച്ചിരുന്നു. ചോദിച്ചപ്പോഴൊക്കെ താങ്കൾ അതിനെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. അപകടശേഷവും താനുമായി ബന്ധപ്പെടാൻ ശ്രമിച്ചു. വിളിക്കാനോ സംസാരിക്കാനോ നേരിൽ കാണാൻ പോലും താങ്കൾ തയ്യാറായില്ല. പരസ്പര വിശ്വാസം തകര്‍ന്നതിനാല്‍ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അര്‍ഥമില്ല. - എന്നിങ്ങനെ പോകുന്നു ഫിറോസിന്റെ ആരോപണങ്ങൾ.
 
കാര്‍ അപടത്തിനുശേഷം വഫ ഫിറോസ് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പിന്തുണയുമായി ഭര്‍ത്താവും കുടുംബവുമുണ്ടെന്ന് പറഞ്ഞിരുന്നു. ഈ വാദഗതികള്‍ പൂര്‍ണമായും തള്ളിക്കളയുന്നതാണ് വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിശാചിനെ ഒഴിപ്പിക്കാൻ, കണ്ണ് ചൂഴ്‌ന്നെടുത്തു, ദേഹത്ത് ശൂലം തറച്ചു, മന്ത്രവാദത്തിനിടെ പെൺകുട്ടിക്ക് ദാരുണാന്ത്യം