Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടില്‍ 6.18 ശതമാനം പേര്‍ക്ക് കാന്‍സര്‍ രോഗലക്ഷണം കണ്ടെത്തി!

വയനാട്ടില്‍ 6.18 ശതമാനം പേര്‍ക്ക് കാന്‍സര്‍ രോഗലക്ഷണം കണ്ടെത്തി!

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (11:50 IST)
വയനാട്ടില്‍ 6.18 ശതമാനം പേര്‍ക്ക് കാന്‍സര്‍ രോഗലക്ഷണം കണ്ടെത്തി. ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിയ ജീവിതശൈലി രോഗനിര്‍ണയത്തിലാണ് കണ്ടെത്തല്‍. 26604 പേര്‍ക്കാണ് കാന്‍സര്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. കൂടാതെ 20.85% പേര്‍ ഏതെങ്കിലും ഒരു ഗുരുതര രോഗത്തിന് റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പിലാണ് ഉള്‍പ്പെടുന്നത്. 11.80 ശതമാനം പേര്‍ക്ക് രക്തസമ്മര്‍ദ്ദവും 6.59 ശതമാനം പേര്‍ക്ക് പ്രമേഹവും 3.1 6% പേര്‍ക്ക് ഇവ രണ്ടും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 
 
ജില്ലയില്‍ 30 വയസ്സിന് മുകളിലുള്ള 438581 പേരില്‍ 430318 പേരെയും സ്‌ക്രീനിങ്ങിന് വിധേയമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള റിസ്‌ക് വിഭാഗത്തില്‍ സംസ്ഥാന ശരാശരിയെക്കാള്‍ മുന്നിലാണ് വയനാട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ 19 വയസ്സുള്ള പെണ്‍കുട്ടി പിടിയില്‍