കാട്ടാനയുടെ ആക്രമണത്തില്‍ 45 കാരനു ദാരുണാന്ത്യം
ഇന്നലെ വൈകിട്ട് ഇടുക്കി-കോട്ടയം അതിര്‍ത്തി പ്രദേശമായ പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാന ഒരു സ്ത്രീയെ കൊലപ്പെടുത്തിയിരുന്നു
സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ തുടര്‍ച്ചയായി രണ്ടാം മരണം. വയനാട് കല്‍പ്പറ്റ നൂല്‍പ്പുവ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് ഏറ്റവും ഒടുവിലായി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇയാള്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുന്ന വഴി ആന ആക്രമിക്കുകയായിരുന്നു. കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നെന്നാണ് വിവരം. ഇന്നു രാവിലെ കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ഇടുക്കി-കോട്ടയം അതിര്‍ത്തി പ്രദേശമായ പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാന ഒരു സ്ത്രീയെ കൊലപ്പെടുത്തിയിരുന്നു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയില്‍ (45 വയസ്) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാന്‍ പോകുന്ന വഴിയില്‍ സോഫിയയെ കാട്ടാന ക്രൂരമായി ആക്രമിക്കുകയായിരുന്നു.