Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട്ടി മാന്തിയത് ഗൗരവമാക്കിയില്ല; കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട്, പേവിഷബാധയേറ്റ് യുവാവിന് ദാരുണാന്ത്യം

പട്ടി മാന്തിയത് ഗൗരവമാക്കിയില്ല; കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട്, പേവിഷബാധയേറ്റ് യുവാവിന് ദാരുണാന്ത്യം
, ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (11:15 IST)
പേവിഷബാധയേറ്റ് വയനാട് മുത്തങ്ങയില്‍ യുവാവ് മരിച്ചു. മുത്തങ്ങ മന്‍മഥന്‍ മൂല കുറുമ കോളനിയിലെ കരുണന്‍-രാധ ദമ്പതികളുടെ മകന്‍ കിരണ്‍കുമാര്‍(30) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. 
 
കിരണ്‍ കുമാറിനെ ആഴ്ചകള്‍ക്ക് മുന്‍പ് നായ മാന്തിയിരുന്നു. ചെറിയ മാന്തല്‍ ആയതുകൊണ്ട് യുവാവ് ഇത് കാര്യമായെടുത്തില്ല. നായയുടെ മാന്തലേറ്റ് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ കിരണിന് ശാരീരികമായ അസ്വസ്ഥത തുടങ്ങി. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടായിരുന്നു തുടക്കം. തുടര്‍ന്ന് നൂല്‍പ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
 
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ ചോദിച്ചപ്പോഴാണ് ആഴ്ചകള്‍ക്ക് മുന്‍പ് കാല്‍മുട്ടിന് മുകളില്‍ നായ മാന്തിയ കാര്യം കിരണ്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇലക്ട്രീഷനായിരുന്നു കിരണ്‍. സംസ്‌കാരം ഇന്ന് നടക്കും. സഹോദരന്‍: രഞ്ജിത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് ആദ്യ അലോട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും