Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം
, തിങ്കള്‍, 2 ജൂലൈ 2018 (18:54 IST)
കേരളത്തിലെ എട്ട് ജില്ലകളിൽ ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ മഴ പെയ്യാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് കൊല്ലം പത്തനം തിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. തിങ്കളാഴ്ച ഉച്ച മുതൽ അടുത്ത 24 മണിക്കൂർ നേരത്തേക്കാണ് ജാഗ്രദാ നിർദേശം. 
 
കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറു ഭാഗത്തുനിന്നും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതഗയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് മണിക്കൂറിൽ 55 കിലോമീറ്ററായി വർധിച്ചേക്കാം. അതിനാൽ മത്സ്യ തൊഴിലാളികൾ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനത്തിനു പോകരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. കേരള തിരത്ത് മത്സ്യബന്ധനം നടത്തുന്നവർ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പ് നൽകി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ പ്രസ്താവനയിൽ മുതിര്‍ന്ന നടീനടന്മാര്‍ക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, താൻ രാജിവച്ച നടിമാർക്കൊപ്പം: കമൽ