Publish Date: Fri, 31 Aug 2018 (15:33 IST)
Updated Date: Fri, 31 Aug 2018 (15:34 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് ഉണ്ടാകാന്‍ സാധ്യതയുള്ളതയാണ് മുന്നറിയിപ്പ്.
അടുത്ത 24 മണിക്കൂർ നേരത്തേക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ നിന്നും കാറ്റ് വീശിയേക്കും. മല്‍സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.