Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

Kim Kardashian

നിഹാരിക കെ.എസ്

, വെള്ളി, 31 ഒക്‌ടോബര്‍ 2025 (15:37 IST)
1969ലെ ചാന്ദ്ര ദൗത്യം തട്ടിപ്പ് ആണെന്ന് അമേരിക്കൻ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കദാർഷിയൻ. ചന്ദ്രനിൽ മനുഷ്യർ ആരും പോയിട്ടില്ല എന്നാണ് കിം കദാർഷിയൻ അവകാശപ്പെടുന്നത്. താരത്തിന്റെ വെളിപ്പെടുത്തൽ വന്നതോടെ വിഷയത്തിൽ പ്രതികരിച്ച് നാസ ഉദ്യോഗസ്ഥർ രംഗത്തെത്തി. 
 
മനുഷ്യരാശിയുടെ മഹത്തായ നേട്ടമായ ചാന്ദ്ര ദൗത്യത്തെ കുറിച്ച് സംശയം ഉന്നയിച്ചതോടെ വിഷയത്തിൽ നാസ ഉദ്യോഗസ്ഥർ പ്രതികരിക്കുകയും ചാന്ദ്ര ദൗത്യങ്ങളുടെ ആധികാരികത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.
 
പറക്കുന്ന പതാക, പൊരുത്തമില്ലാത്ത കാൽപ്പാടുകൾ, നക്ഷത്രങ്ങളുടെ അഭാവം എന്നിവയാണ് ദൗത്യം വ്യാജമായിരുന്നു എന്ന് വിശ്വസിക്കാൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങൾ എന്നാണ് കിം നടൻ സാറാ പോൾസണുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞത്. 
 
'ബസ്സ് ആൽഡ്രിനെയും നീൽ ആംസ്‌ട്രോങ്ങിനെയും കുറിച്ചുള്ള ദശലക്ഷക്കണക്കിന് ലേഖനങ്ങൾ ഞാൻ നിങ്ങൾക്ക് അയക്കുന്നുണ്ട്. നമ്മൾ ചന്ദ്രനിൽ പോയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അതൊരു തട്ടിപ്പായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. എന്ത് തന്നെയായാലും വിമർശകർ എന്നെ ഭ്രാന്തി എന്ന് വിളിക്കും. പക്ഷേ, നിങ്ങൾ ടിക് ടോക്കിൽ പോയി നോക്കൂ. സ്വയം കണ്ടു മനസിലാക്കൂ' എന്നാണ് കിം പറയുന്നത്.
 
നടിയുടെ വാദങ്ങൾ കേട്ട് ആശ്ചര്യപ്പെട്ട അവതാരകനായ പോൾസൺ, തെളിവുകൾ പങ്കുവെക്കാൻ കിമ്മിനോട് ആവശ്യപ്പെടുന്നുണ്ട്. ഓൺലൈനിൽ കണ്ട വീഡിയോകളെ അടിസ്ഥാനമാക്കിയാണ് മറുപടി പറഞ്ഞത് എന്നാണ് കിം പറയുന്നത്. ഇതോടെ കിം കദാർഷിയന്റെ സംശയങ്ങൾക്ക് മറുപടിയുമായി നാസയുടെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ഷോൺ ഡഫി തന്നെ രംഗത്തെത്തി. ആറ് തവണ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടെന്ന് അദ്ദേഹം കിം കർദാഷിയാനെ മെൻഷൻ ചെയ്തുകൊണ്ട് എക്‌സിൽ കുറിച്ചു. മനുഷ്യരെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ആർട്ടെമിസ് ദൗത്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി