Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

2018 മെയ് 28 ന് കെവിന്റെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെടുത്തു.

Neenu

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 ജൂണ്‍ 2025 (17:46 IST)
കെവിന്റെയും നീനുവിന്റെയും പേരുകള്‍ മലയാളികള്‍ക്ക് എന്നും ഒരു വേദനയാണ്. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയായിരുന്നു കോട്ടയത്തെ കെവിന്‍. നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്നായിരുന്നു കെവിനെ കൊലപ്പെടുത്തിയത്. 2018 മെയ് 28 ന് കെവിന്റെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെടുത്തു. 
 
കെവിന്റെ മരണം ഒരു ദുരഭിമാനക്കൊലയായിരുന്നു, നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ പത്ത് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ശേഷം നീനുവിന്റെ അച്ഛന്‍ ചാക്കോ ഉള്‍പ്പെടെ നാല് പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. കെവിന്റെ മരണശേഷം നീനു തന്റെ ഭര്‍തൃവീട്ടുകാര്‍ക്കൊപ്പമാണ് താമസിച്ചത്. പിന്നീട് നീനു ബെംഗളൂരുവില്‍ എം.എസ്.ഡബ്ല്യു. ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നീനു വിവാഹിതയായി എന്നൊരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
 
'കെവിന്റെ നീനു വീണ്ടും വിവാഹിതയായി. അവള്‍ വയനാട് സ്വദേശിയെ വിവാഹം കഴിച്ചു. കെവിന്റെ അച്ഛനാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്' എന്നായിരുന്നു പോസ്റ്റ്. എന്നാല്‍ ഞാന്‍ അവളെ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. വിവാഹത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. പോസ്റ്റ് പ്രചരിപ്പിക്കുന്നവരോട് ഈ ചോദ്യം ചോദിക്കൂ, എന്നാണ് ഒരു മാധ്യമത്തോട് സംസാരിക്കവെ കെവിന്റെ അച്ഛന്‍ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്