Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kevin Neenu: ‘നീനുവിനെ ഞാന്‍ ആര്‍ക്കും കൈപിടിച്ച് കൊടുത്തിട്ടില്ല’: കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത അറിയില്ലെന്ന് കെവിന്റെ അച്ഛൻ

കെവിന്റെ നീനുവിന്റെ വിവാഹം കഴിഞ്ഞെന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Neenu

നിഹാരിക കെ.എസ്

, വെള്ളി, 6 ജൂണ്‍ 2025 (08:28 IST)
കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കോട്ടയം സ്വദേശി കെവിന്റെ കൊലപാതകം. കാമുകി നീനുവിന്റെ വീട്ടുകാരായിരുന്നു കൊലപാതകത്തിന് പിന്നിൽ. താഴ്ന്ന ജാതിയിൽ പെട്ട കെവിനുമൊത്ത് ജീവിക്കാൻ നീനുവിന്റെ വീട്ടുകാർ സമ്മതിക്കാതിരിക്കുകയും  കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. കെവിന്റെ നീനുവിന്റെ വിവാഹം കഴിഞ്ഞെന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
 
കെവിന്‍റെ നീനു വിവാഹിതയായെന്ന് പറഞ്ഞ് സൈബറിടത്താകെ കുറച്ച് നാളുകളായി പ്രചരിക്കുന്ന ഒരു കുറിപ്പുണ്ട്. ‘കെവിന്റെ നീനു വീണ്ടും വിവാഹിതയായി? വിവാഹം കഴിച്ചത് വയനാട് സ്വദേശിയെ; നടത്തി കൊടുത്തത് കെവിന്റെ പിതാവ്' എന്നായിരുന്നു ആ വാർത്ത. ഈ പ്രചാരണത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെവിന്റെ പിതാവ്. ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 
 
നീനുവിന്‍റെ കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത തനിക്ക് അറിയില്ലെന്നും, അത്തരം വ്യാജപ്രചരണം നടത്തുന്നവരോട് തന്നെ പോയി ചോദിക്കണമെന്നും ഞാൻ കൈപിടിച്ച് കൊടുത്തിട്ടില്ലെന്നും കെവിന്റെ അച്ഛൻ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി