Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്തിനീ നാടകം?, ഒരു ഓഫറും വെണ്ട, ഹൈബിക്കു വേണ്ടി പ്രചാരണത്തിനിറങ്ങില്ല’; ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെവി തോമസ്

ramesh chennithala
ന്യൂഡല്‍ഹി , ഞായര്‍, 17 മാര്‍ച്ച് 2019 (11:41 IST)
ലോക്‌സഭ തെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ ബിജെപി ക്യാമ്പിലേക്ക് നീങ്ങാനുള്ള കെവി തോമസ് എംപിയുടെ ശ്രമങ്ങള്‍ ശക്തമായിരിക്കെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി.

രൂക്ഷമായ ഭാഷയിലാണ് കെവി തോമസ് ചെന്നിത്തലയോട് പ്രതികരിച്ചത്. ‘എന്തിനാണീ നാടകം?’, എന്നാണ് അദ്ദേഹം പ്രതിപക്ഷ നേതാവിനോട് ചോദിച്ചത്. തനിക്ക് മുന്നില്‍ ഒരു ഓഫറും വെക്കേണ്ടതില്ല. യാതൊരുവിധ അനുനയത്തിനും താന്‍ തയ്യാറല്ല. എറണാകുളത്ത് വന്ന് ഹൈബി ഈഡന് വേണ്ടി പ്രചാരണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെവി തോമസ് തുറന്നടിച്ചു.

എറണാകുളത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. ഡല്‍ഹിയില്‍ തുടരാനാണ് ഇപ്പോള്‍ ആ‍ഗ്രഹിക്കുന്നതെന്നും തോമസ് ചെന്നിത്തലയോട് വ്യക്തമാക്കി.

ഓഫറുകൾ മുന്നോട്ടുവച്ച് കെ വി തോമസിനെ നാളെത്തന്നെ എറണാകുളത്ത് എത്തിക്കണമെന്നായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം ചെന്നിത്തലയെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് അദ്ദേഹം തോമസിനെ കാണാന്‍ എത്തിയത്.  എന്നാൽ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള അനുനയനീക്കങ്ങളെല്ലാം പാളി. അരമണിക്കൂർ പോലും നീളാത്ത കൂടിക്കാഴ്‌ചയായിരുന്നു ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രൂപ്പ് തർക്കം രൂക്ഷം; നാലിടത്ത് തീരുമാനമെടുക്കാനാകാതെ കോൺഗ്രസ്, ദേശീയ നേതൃത്വം ഇന്നും സംസ്ഥാന നേതാക്കളുമായി ചർച്ച തുടരും.