Webdunia - Bharat's app for daily news and videos

Install App

സിസി ടിവി ദൃശ്യങ്ങള്‍ ചതിച്ചു, വിനയായത് ബൈക്ക്; ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍

Webdunia
ചൊവ്വ, 7 മെയ് 2019 (12:47 IST)
പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. തിരുവല്ലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ പൂന്തുറ സ്വദേശി സലീം ആണ് തിങ്കളാഴ്‌ച രാത്രിയോടെ പിടിയിലായത്.

സലീം കാറ്ററിംഗ് സർവ്വീസ് നടത്തുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തു വരുകയാണ്.

ഐപിഎസ് ട്രെയിനിയും തിരുവല്ലം സ്റ്റേഷനിലെ എസ്.എച്ച്.ഒയായ ഐശ്വര്യ പ്രശാന്ത് ദോംഗ്രെയുടെ മാലയാണ് പ്രതി പൊട്ടിച്ചത്. കോവളം - പാച്ചല്ലൂർ ബൈപാസിലെ സർവീസ് റോഡിൽ കൊല്ലന്തറയ്‌ക്ക് സമീപം ശനിയാഴ്‌ച രാവിലെ ഏഴിനായിരുന്നു സംഭവം. ഉദ്യോഗസ്ഥയ്‌ക്ക് പിന്നാലെ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും കൈ തട്ടി മാറ്റുകയായിരുന്നു.

സിസി ടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് സലീം സഞ്ചരിച്ചിരുന്ന ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടെയാണ് യുവാവിനെ കുറിച്ച് നിർണായക വിവരങ്ങൾ ഷാഡോ പൊലീസിന് ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

അടുത്ത ലേഖനം
Show comments