പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിക്ക് നേരെ അതിക്രമം. കോവളം പാച്ചല്ലൂർ - കൊല്ലന്തറ സർവ്വീസ് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവല്ലത്ത് എഎസ്‌പി ട്രെയിനിക്ക് നേര്‍ക്കാണ് അതിക്രമം ഉണ്ടായത്. ബൈപ്പാസിന്റെ വശത്തുളള സർവ്വീസ് റോഡിലൂടെ പ്രഭാത നടത്തിനിടെ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. ബഹളം വച്ച് ബൈക്കിന്റെ പിന്നാലെ ഇവർ ഓടിയെങ്കിലും യുവാവ് രക്ഷപ്പെട്ടു.
വനിതാ ഓഫീസറുടെ പിന്നാലെ യുവാവ് ബൈക്കിന്റെ വേഗത കുറച്ച് ഏറെനേരം സഞ്ചരിച്ചിരുന്നു. തുടര്‍ന്നാണ് ഉപദ്രവിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.