Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയി; ബൈക്ക് യാത്രികനെ കോളറിന് പിടിച്ച് നിർത്തി യുവതി, കയ്യടിച്ച് നാട്ടുകാർ

അമിതവേഗത്തിൽ സിഗ്നൽ തെറ്റിച്ചെത്തിയ ആഡംബര ബൈക്ക് ഡ്യൂണയുടെ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

സ്കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയി; ബൈക്ക് യാത്രികനെ കോളറിന് പിടിച്ച് നിർത്തി യുവതി, കയ്യടിച്ച് നാട്ടുകാർ
, വെള്ളി, 7 ജൂണ്‍ 2019 (09:40 IST)
സ്കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ ബൈക്ക് യാത്രികനെ യുവതി പിടികൂടി. ദേശീയപാതയിൽ പുതുക്കാട് സെന്ററിൽ സിഗ്നൽ തെറ്റിച്ച് അപകടമുണ്ടാക്കിയതിനു ശേഷം രക്ഷപെടാൻ ശ്രമിച്ച ബൈക്ക് യാത്രികനെയാണ് യുവതി പിടികൂടിയത്. ആമ്പല്ലൂർ എരിപ്പോട് വെളുത്തൂക്കാരൻ നിയോണിന്റെ ഭാര്യ ഡ്യൂണയാണ് ബൈക്ക് യാത്രക്കാരനായ യുവാവിനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. 
 
അമിതവേഗത്തിൽ സിഗ്നൽ തെറ്റിച്ചെത്തിയ ആഡംബര ബൈക്ക് ഡ്യൂണയുടെ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി നിലത്തുവീണു. ഇവരെ സഹായിക്കാൻ പോലും നിൽക്കാതെ വെണ്ടോർ സ്വദേശിയായ യുവാവ് കടന്നുകളയാൻ ശ്രമിച്ചു. ചാടിയെഴുന്നേറ്റ് ബൈക്ക് തടഞ്ഞ യുവതി യുവാവിന്റെ ഷർട്ടിൽ പിടിച്ചുനിർത്തുകയായിരുന്നു. ഇതോടെ നാട്ടുകാരും തടിച്ചുകൂടി.
 
തുടർന്ന് പുതുക്കാട് എസ്ഐ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. അപകടത്തിൽപ്പെട്ട് നടുറോഡിൽ വീണിട്ടും ആത്മധൈര്യത്തോടെ പ്രവർത്തിച്ച ഡ്യൂണയെ നാട്ടുകാരും പൊലീസും ചേർന്ന് പൊന്നാടയണിച്ച് ആദരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷ്ടപ്പെട്ട ബിയര്‍ കിട്ടുന്നില്ല, തന്റെ ജില്ല മറ്റൊരു ജില്ലയുമായി ലയിപ്പിക്കണം';ബാലറ്റ് ബോക്‌സില്‍ മുഖ്യമന്ത്രിക്ക് ഒരു വോട്ടറുടെ അപേക്ഷ