അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

അതേസമയം മരണപ്പെട്ട മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധശേഷി കുറവ് എന്നാണ് ചികിത്സയില്‍ മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (16:30 IST)
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നവും ഉണ്ടായിരുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സജിത് കുമാര്‍ പറഞ്ഞു. അതേസമയം മരണപ്പെട്ട മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധശേഷി കുറവ് എന്നാണ് ചികിത്സയില്‍ മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
 
രണ്ടുപേരുടെയും തലച്ചോറിനെ ബാധിച്ചത് നെഗ്ലീറിയ വിഭാഗത്തില്‍പ്പെട്ട അമീബയാണ്. മികച്ച ചികിത്സയാണ് നല്‍കിയത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ഉള്ളത് 10 പേരാണ്. ഇവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരാണെന്ന് ഡോക്ടര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് രണ്ടുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസ്സ് എന്ന് അധികൃതര്‍ പറയുന്നു. 
 
മരണപ്പെട്ട മറ്റൊരാള്‍ മലപ്പുറം കാപ്പില്‍ സ്വദേശിയായ 52 കാരിയാണ്. ഇവരെ മെഡിക്കല്‍ കോളേജില്‍ അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇവര്‍ക്ക് രോഗം ബാധിച്ചത് വീടിനു സമീപത്തെ കുളത്തില്‍ നിന്നാണെന്നാണ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments