Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ സ്ത്രീയെയും മകനെയും വെട്ടിക്കൊന്നു !

2019 ല്‍ ഇപ്പോള്‍ മരിച്ച സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു ചെന്താമര

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ സ്ത്രീയെയും മകനെയും വെട്ടിക്കൊന്നു !

രേണുക വേണു

, തിങ്കള്‍, 27 ജനുവരി 2025 (14:54 IST)
ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ സ്ത്രീയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. നെന്മാറ പോത്തുണ്ടി സ്വദേശികളായ ലക്ഷ്മി (75), മകന്‍ സുധാകരന്‍ (56) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ അയല്‍വാസിയായ ചെന്താമരയാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്.
 
തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. വെട്ടേറ്റ സുധാകരന്‍ വീട്ടിനകത്തും ലക്ഷ്മി നെന്മാറ സര്‍ക്കാര്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് സൂചന. ചെന്താമര ഒളിവിലാണിപ്പോള്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.
 
2019 ല്‍ ഇപ്പോള്‍ മരിച്ച സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു ചെന്താമര. ഒന്നര മാസം മുമ്പാണ് ചെന്താമര ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. അന്നുമുതല്‍ സുധാകരനെയും മാതാവിനെയും കൊല്ലുമെന്നു തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്ത് നാട്ടുകാരും പൊലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാസയിലെ അഭയാര്‍ത്ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്