Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് ഛര്‍ദിച്ചു കുഴഞ്ഞുവീണ സ്ത്രീ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, കഴിച്ചത് ചൂരമീന്‍

മരിച്ച ദീപ്തിപ്രഭയുടെ ഭര്‍ത്താവും മകനും ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്

Food Poison

രേണുക വേണു

, വ്യാഴം, 22 മെയ് 2025 (09:07 IST)
ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത്മുക്ക് മുള്ളിക്കാട്ടില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം. 
 
മരിച്ച ദീപ്തിപ്രഭയുടെ ഭര്‍ത്താവും മകനും ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ദീപ്തിയുടെ മരണം ഭക്ഷ്യവിഷബാധ മൂലമെന്നാണ് സംശയം. 
 
കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീന്‍ കറിവച്ചു കഴിച്ചതിനെത്തുടര്‍ന്ന് ശ്യാംകുമാറിനും മകന്‍ അര്‍ജുന്‍ ശ്യാമിനും ഇന്നലെ രാവിലെ മുതല്‍ ഛര്‍ദി തുടങ്ങിയിരുന്നു. എന്നാല്‍, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു പോയി. വൈകിട്ടു ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ദീപ്തിപ്രഭ ഛര്‍ദിച്ചു അവശനിലയിലായത്. ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരി ലൈംഗിക പീഡനത്തിനു ഇരയായി; പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍