Publish Date: Sun, 06 Nov 2022 (11:39 IST)
Updated Date: Sun, 06 Nov 2022 (11:42 IST)
പാലക്കാട്: തമിഴ്‌നാട്ടിലെ മൈദാ ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെ യന്ത്രത്തിൽ കുരുങ്ങിയ സാരി കഴുത്തിൽ മുറുകി ജീവനക്കാരിയായ സ്ത്രീ മരിച്ചു. തത്തമംഗലം ചെമ്പകശേരി കൃഷ്ണൻകുട്ടിയുടെ ഭാര്യ സുശീല എന്ന 44 കാരിയാണ് മരിച്ചത്.
തമിഴ്‌നാട്ടിലെ രാമപട്ടണത്തെ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം ഉണ്ടായത്. സാരിയുടെ പുറമെ ഷർട്ട് ധരിച്ചിരുന്നുവെങ്കിലും സാരിയുടെ ഒരറ്റം യന്ത്രത്തിൽ കുരുങ്ങുകയും കഴുത്തിൽ മുറുകി ശ്വാസം മുട്ടിമരിച്ചു. ഇവരെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.