ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് വന്‍ അപകടം; മരണസംഖ്യ നൂറ് കടന്നു
മോര്‍ബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് വൈകിട്ട് 6.30 ഓടെ തകര്‍ന്നത്
Publish Date: Mon, 31 Oct 2022 (08:16 IST)
Updated Date: Mon, 31 Oct 2022 (08:19 IST)
ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് വന്‍ അപകടം. മരണസംഖ്യ 100 കടന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതുവരെ 177 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. മരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണ്.
മോര്‍ബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് വൈകിട്ട് 6.30 ഓടെ തകര്‍ന്നത്. അപകടം ഉണ്ടാകുന്ന സമയത്ത് അഞ്ഞൂറില്‍ അധികം പേര്‍ പാലത്തിലുണ്ടായിരുന്നു. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുന്‍പാണ് പാലം തുറന്നുകൊടുത്തത്.