ഇന്ന് ലോക ജനസംഖ്യാ ദിനമാണ്. വര്‍ഷം കൂടുന്തോറും ലോക ജനസംഖ്യയില്‍ വലിയ കുതിച്ചുചാട്ടമാണ് സംഭവിക്കുന്നത്. ജനസംഖ്യ അമിതമായി വര്‍ധിക്കുന്നത് സങ്കല്‍പിക്കുന്നതിലും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. 2023ലെ വിവരം അനുസരിച്ച് ഇന്ത്യയില്‍ 1.4ബില്യണോളം ആളുകള്‍ ഉണ്ടെന്നാണ്. ഏകദേശം 140 കോടി. 2030തോടു കൂടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാകും. ജനസംഖ്യാ സാന്ദ്രത കൂടിയ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. എല്ലാവര്‍ഷവും ജൂലൈ 11 ന് ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത് ലിംഗ സമത്വം, കുടുംബാസൂത്രണം, ദാരിദ്ര്യം, ശൈശവവിവാഹം, മനുഷ്യാവകാശം എന്നിവയെല്ലാം ചര്‍ച്ച ചെയ്യാനാണ്.
1989ലാണ് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ലോക ജനസംഖ്യാ ദിനം ആചരിച്ചു തുടങ്ങിയത്. ലോക ജനസംഖ്യ 500കോടി കടന്നപ്പോഴായിരുന്നു ഇത്. പട്ടിണി കുറയണമെങ്കിലും ജനസംഖ്യയുടെ കുതിച്ചുചാട്ടത്തെ നിയന്ത്രിച്ചേ മതിയാകുവെന്ന് വിദഗ്ധര്‍ പറയുന്നു. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.