കറി വെക്കാൻ വാങ്ങിയ മീനിന്റെ തൊലിക്കിടയിൽ നൂറോളം പുഴുക്കൾ
രണ്ടിഞ്ച് നീളത്തിലുള്ള ജീവനുള്ള നൂറോളം പുഴുക്കളെ മീനിന്റെ തൊലിക്കിടയിൽ നിന്നാണ് കണ്ടെത്തിയത്.
Publish Date: Thu, 29 Aug 2019 (11:08 IST)
Updated Date: Thu, 29 Aug 2019 (11:10 IST)
കറിവയ്ക്കാൻ വാങ്ങിയ മീനിൽ നൂൽപ്പുഴുവിനെ കണ്ടെത്തി. വൈറ്റില തൈക്കുടം കൊച്ചുവീട്ടിൽ ആഗസ്റ്റിന്റെ വീട്ടിൽ വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളത്തിലുള്ള ജീവനുള്ള നൂറോളം പുഴുക്കളെ മീനിന്റെ തൊലിക്കിടയിൽ നിന്നാണ് കണ്ടെത്തിയത്.
വീടിന് സമീപം ഇരുചക്രവാഹനത്തിൽ മീൻ കച്ചവടം നടത്തുന്ന ആളിൽ നിന്നാണ് അഗസ്റ്റിൻ മീൻ വാങ്ങിയത്. ഇയാൾ തോപ്പുംപടി ഹാർബറിൽ നിന്നെടുത്ത മീനാണിത്. എന്തായാലും അധികൃതരെ കാണിക്കാനായി മീൻ കളയാതെ സൂക്ഷിച്ചുവെച്ചതായി അഗസ്റ്റിൽ പറഞ്ഞു.
webdunia
Publish Date: Thu, 29 Aug 2019 (11:08 IST)
Updated Date: Thu, 29 Aug 2019 (11:10 IST)