Select Your Language

Notifications

webdunia
webdunia
webdunia
webdunia

താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കൾ; പ്രതിഷേധവുമായി രോഗികൾ

കുട്ടികൾ പലപ്പോഴും വായ കഴുകിയപ്പോൾ വായിൽ നിന്നും പുഴുക്കൾ വന്നിട്ടുണ്ട്.

Kayamkulam Thaluk hospital
, ശനി, 27 ജൂലൈ 2019 (16:04 IST)
കായംകുളം താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കളെ കണ്ടെത്തി. കുട്ടികളെ കുളിപ്പിക്കുന്നതിനും വായ കഴുകുന്നതിനും അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വെള്ളത്തിലാണ് പുഴുക്കൾ ഉള്ളത്. കുട്ടികൾ പലപ്പോഴും വായ കഴുകിയപ്പോൾ വായിൽ നിന്നും പുഴുക്കൾ വന്നിട്ടുണ്ട്. കുളി കഴിഞ്ഞ് ഇറങ്ങിയ കുട്ടികളുടെ ദേഹത്തു നിന്നും നിരവധി പുഴുക്കളെ കണ്ടെത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. ഇതേ തുടര്‍ന്ന്, പ്രതിഷേധവുമായി വാർഡിൽ കിടത്തി ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കൾ രംഗത്ത് വന്നു.
 
കഴിഞ്ഞ ദിവസവും വാർഡിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയതായി രക്ഷിതാക്കൾ ആരോപിച്ചു. ഈ വിവരം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളം പറഞ്ഞു: മുൻ ഭർത്താവിനെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് ലിംഗം മുറിച്ച് ആസിഡോഴിച്ചു, മുറിച്ചുമാറ്റിയ ലിംഗം ടോയ്‌ലെറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തു