Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒല്ലൂര്‍ പള്ളി പെരുന്നാള്‍ കണ്ട് മടങ്ങുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു; ഒരു രാത്രി മുഴുവന്‍ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടന്നതുകൊണ്ട് രക്ഷപ്പെട്ടു !

ചൊവ്വാഴ്ച രാവിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്

Young man fell in to well
, ബുധന്‍, 25 ഒക്‌ടോബര്‍ 2023 (08:58 IST)
തൃശൂര്‍ ഒല്ലൂര്‍ പള്ളി പെരുന്നാള്‍ കണ്ട് മടങ്ങുന്നതിനിടെ കിണറ്റില്‍ വീണ യുവാവ് ഒരു രാത്രി മുഴുവന്‍ ചെലവഴിച്ചത് മോട്ടോര്‍ പൈപ്പില്‍ തൂങ്ങി കിടന്ന് ! ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് തിങ്കളാഴ്ച രാത്രി കിണറ്റില്‍ വീണത്. പള്ളി പെരുന്നാള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. വൈലോപ്പിള്ളി ഗവ.കോളേജിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് ഇയാള്‍ വീണത്. ജോണിനെ കാണാതായ വിവരമറിഞ്ഞ് അന്വേഷിച്ചെത്തിയവരാണ് കിണറ്റില്‍ നിന്ന് നിലവിളി കേട്ടത്. 
 
ചൊവ്വാഴ്ച രാവിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കിണറ്റിനുള്ളിലെ മോട്ടോര്‍ പൈപ്പില്‍ പിടി കിട്ടിയതിനാല്‍ താഴ്ചയിലേക്ക് വീണില്ല. തൃശൂര്‍ അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ടി.എസ്.ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കൊട്ടയില്‍ രക്ഷിച്ച് കരയ്ക്കു കയറ്റിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭിത്തിയില്‍ ചാരിയിരുന്ന് മുലയൂട്ടി; ശക്തമായ മിന്നലില്‍ യുവതിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു