Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈറ്റ് വിക്ടേഴ്‌സിന് യുട്യൂബിന്റെ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ അംഗീകാരം ലഭിച്ചു

Youtube
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്ടേഴ്‌സ് ചാനലിന് 'ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍' അംഗീകാരം ലഭിച്ചു.  പത്തു ലക്ഷത്തില്‍ കൂടുതല്‍ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് ഈ അംഗീകാരം നല്‍കിവരുന്നത്. 
 
നിലവില്‍ ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ പ്രധാനമായും സംപ്രേഷണം ചെയ്ത് വരുന്ന കൈറ്റ് വിക്ടേഴ്‌സിന്റെ യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. നേരത്തെ സില്‍വര്‍ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്. കൈറ്റ് വിക്ടേഴ്‌സിന് ലഭിച്ച ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താലിബാനിൽ തമ്മിലടി, പാകിസ്‌താൻ പിന്തുണയുള്ള മുല്ല അഖുൻദ് തലപ്പത്തേക്കെന്ന് സൂചന