Select Your Language

Notifications

webdunia
webdunia
webdunia
webdunia

DANSAF Raid: ഫ്‌ളാറ്റില്‍ റെയിഡ്; യൂട്യൂബർ റിൻസിയും ആണ്‍സുഹൃത്തും എം.ഡി.എം.എയുമായി പിടിയില്‍

രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃക്കാക്കര പാലക്കുന്നത്തെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്.

MDMA

നിഹാരിക കെ.എസ്

, വ്യാഴം, 10 ജൂലൈ 2025 (08:10 IST)
എറണാകുളം തൃക്കാക്കരയില്‍ യൂട്യൂബറും സുഹൃത്തും എംഡിഎംഎയുമായി പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇവരുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃക്കാക്കര പാലക്കുന്നത്തെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്.
 
ഇവര്‍ എംഡിഎംഎ വില്‍ക്കാന്‍ വേണ്ടിയാണോ കയ്യില്‍ വച്ചതെന്ന് അറിയേണ്ടതുണ്ട്. പ്രതികള്‍ക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. 
 
സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമകൂടിയാണ് റിന്‍സി. അതിനാല്‍ ഇത്രയും അളവ് എംഡിഎംഎ സിനിമാക്കാര്‍ക്കിടയില്‍ വിതരണത്തിന് എത്തിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. റിൻസിയുടെ സിനിമ ബന്ധം പോലീസ് അന്വേഷിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജസ്ഥാനില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു