Webdunia - Bharat's app for daily news and videos

Install App

മുസ്‌ലിം ലീഗ് നേതാവ് യൂനൂസ് കുഞ്ഞ് അന്തരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 3 ഫെബ്രുവരി 2022 (09:50 IST)
കൊല്ലം: മുസ്‌ലിം ലീഗ് നേതാവും മുൻ എം.എൽ.എ യുമായ എ.യൂനൂസ് കുഞ്ഞ് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ്  മുക്തനായി മാറിയ ശേഷം വാർധക്യ സഹജമായ രോഗങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു.

മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. 1991 ൽ മലപ്പുറത്ത് നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. പിന്നീട് ഇരവിപുരം, പുനലൂർ എന്നിവിടങ്ങളിൽ മത്സരിച്ചെങ്കിലും ജയിച്ചില്ല. കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ രാഷ്ട്രീയ മേഖലയിലെ പ്രമുഖനായിരുന്നു ഇദ്ദേഹം.

മുസ്‌ലിം ലീഗിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത് പ്രസിഡന്റ്, അംഗം, ജില്ലാ കൗൺസിൽ അംഗം എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ പത്ത് മണിക്ക് പള്ളിമുക്കിലെ യൂനൂസ് കോളേജിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഖബറടക്കം വൈകിട്ട് നാലിന് കൊള്ളുവിള ജുമാമസ്‌ജിദിൽ നടക്കും. ഭാര്യ ദാരീഫ ബീവി, നാല് ആണ്മക്കളും മൂന്നു പെണ്മക്കളുമുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് വ്യാപാരയുദ്ധം തുടരുന്ന കാലത്തോളം അമേരിക്കന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതികാര തീരുവ ഏര്‍പ്പെടുത്തും; നിയുക്ത കനേഡിയന്‍ പ്രധാനമന്ത്രി

ഉക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ; മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 25 പേര്‍

കരിപ്പൂരില്‍ വന്‍ ലഹരി വേട്ട: 1.6 കിലോ എംഡിഎംഎ പിടിച്ചെടുത്തു

പെരുന്തേനീച്ചകളുടെ ഭീഷണി: ഇടുക്കിയില്‍ മാറ്റിപ്പാര്‍പ്പിച്ചത് 40 കുടുംബങ്ങളെ

Mark Carney: മാര്‍ക്ക് കാര്‍നി കാനഡ പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments