Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെലറിയോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍; ഡാറ്റ്‌സന്‍ റെഡിഗോ വിയര്‍ക്കുമോ ?

സെലറിയോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി; വില 4.15 ലക്ഷം രൂപ

Maruti Suzuki Celerio Facelift
, തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (10:13 IST)
ഉത്സവകാലം മുന്നില്‍ കണ്ട് വിപണിയില്‍ ശക്തമാകാന്‍ സെലറിയോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി. ക്രോം ഫിനിഷ് നേടിയ പുത്തന്‍ ഗ്രില്‍, പുതുക്കിയ ഫ്രണ്ട്-റിയര്‍ ബമ്പറുകള്‍, പുതിയ ഫോഗ് ലാമ്പ് ബെസലുകള്‍ എന്നിങ്ങനെയുള്ള മാറ്റങ്ങളുമായി വിപണിയിലെത്തുന്ന ഈ ഹാച്ചിന് 4.15 ലക്ഷം രൂപയാണ് ആരംഭവില. അതേസമയം, സെലറിയോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ് വേരിയന്റിന് 5.34 ലക്ഷമാണ് വില. 
 
webdunia
ഡ്യുവല്‍-ടോണ്‍ ബ്ലാക്-ബീജ് തീമിലാണ് സെലറിയോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ ഒരുങ്ങുന്നത്. പുതിയ ഡിസൈനില്‍ ഒരുങ്ങിയ ഡോര്‍ ട്രിമ്മും സില്‍വര്‍ ആക്‌സന്റോടെയുള്ള പുതിയ സീറ്റ് കവറുകളും അകത്തളത്തെ മനോഹരമാക്കുന്നു. ഡ്രൈവര്‍ സൈഡ് സീറ്റ് ബെല്‍റ്റ് വാര്‍ണിംഗ്, ഡ്രൈവര്‍ സൈഡ് എയര്‍ ബാഗ് എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എല്ലാ വേരിയന്റുകളിലും ഒരുക്കിയിട്ടുണ്ട്.  
 
webdunia
അടുത്ത് പ്രാബല്യത്തില്‍ വരുന്ന പെഡസ്ട്രിയന്‍, ഓഫ്‌സെറ്റ്, സൈഡ് ഇംപാക്ട് എനിങ്ങനെയുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്. നിലവിലുള്ള 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ഈ വാഹനത്തിനും കരുത്തേകുന്നത്. 68 ബി‌എച്ച്പി കരുത്തും 90എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. 
 
webdunia
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇതില്‍ ഇടംപിടിക്കുന്നത്. VXi, ZXi എന്നിങ്ങനെയുള്ള വേരിയന്റുകളില്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സും മാരുതി ലഭ്യമാക്കുന്നുണ്ട്. റെനോ ക്വിഡ്, ഹ്യുണ്ടായ് ഇയോണ്‍, ഡാറ്റ്‌സന്‍ റെഡിഗോ എന്നിവരായിരിക്കും പുതിയ മാരുതി സുസൂക്കി സെലറിയോ ഫെയ്‌സ്‌ലിഫ്റ്റിന്റെ എതിരാളികള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഭാവിയില്‍ തെരുവുയുദ്ധം ഉണ്ടായേക്കും, അതിനാല്‍ ഹിന്ദുക്കളെല്ലാം വീടുകളില്‍ വാള്‍ സൂക്ഷിക്കണം’; വിവാദ പ്രസംഗവുമായി ശ്രീരാമസേനാ തലവന്‍