Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം

അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ ഓര്‍ഡിനന്‍സ്‌

അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം
തിരുവനന്തപുരം , വ്യാഴം, 30 നവം‌ബര്‍ 2017 (07:52 IST)
അനധികൃതമായി നിര്‍മിച്ച ബഹുനില മന്ദിരങ്ങളും കെട്ടിടങ്ങളും നിയമവിധേയമാക്കാന്‍ പഞ്ചായത്തീരാജ്, മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതിചെയുമെന്ന് റിപ്പോര്‍ട്ട്. 2017 ജൂലായ് 31-നോ അതിനുമുമ്പോ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനാണ് ഇത്തരമൊരു നീക്കം. അതിനായി  ഓര്‍ഡിനന്‍സുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തു.
 
കെട്ടിടത്തിന്റെ സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കിയാണ് ക്രമവത്കരിക്കുക. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍, പുനരുദ്ധാരണം എന്നിവയും ക്രമവത്കരണ പരിധിയില്‍ കൊണ്ടുവരും.അനധികൃത കെട്ടിടങ്ങള്‍ സാധൂകരിക്കാനുള്ള പ്രത്യേക അധികാരം നല്‍കിയിട്ടുള്ളത് തദ്ദേശസ്ഥാപനത്തിനുപുറത്ത് പ്രത്യേക സമിതിക്കാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണക്കവര്‍ച്ച: തനിക്ക് കാക്ക രഞ്ജിത്തിനെ അറിയാമെന്ന് കൊടിസുനി