അയാൾ പറഞ്ഞതെല്ലാം അച്ചട്ടായിരുന്നു, ഇനി ഇതും? - അങ്ങനെയെങ്കിൽ 26ആം തീയതി ദിലീപിനും കാവ്യയ്ക്കും നിർണായകം

ദിലീപിനെ ചതിക്കുന്നത് സിനിമാ മേഖലയിലെ ഉറ്റ ചങ്ങാതിമാർ? കാവ്യക്കും ദിലീപിനും കണ്ടകശനി തുടങ്ങി! - ജ്യോത്സ്യന്റെ പ്രവചനം സത്യമാകുമോ?

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (08:40 IST)
ജനപ്രിയ നടൻ ദിലീപിനും ഭാര്യ കാവ്യാ മാധവനും കണ്ടകശനി ആരംഭിക്കുകയാണെന്ന് ജ്യോത്സ്യന്റെ പ്രവചനം. ഇരുവരുടെയും ഗ്രഹനില പ്രകാരം ഒക്ടോബര്‍ 26 മുതല്‍ കണ്ടക ശനി ആരംഭിക്കുകയാണെന്ന് ജ്യോതിഷി ഷൈജു പറയുന്നു. 
 
ധനുരാശിയുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴം വന്ന് നില്‍ക്കുന്നതിനാല്‍ മൂന്നാം തിയതി ദിലീപിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ദിലീപിനു ജാമ്യം ലഭിക്കുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു. അതുപോലെ ജാമ്യം ലഭിക്കുകയും ചെയ്തു. കണ്ടകശനി ആരംഭിച്ചാല്‍ കഠിനമായ ദിവസങ്ങളാകും ദിലീപിന്റേയും കാവ്യമാധവന്റേയും ജീവിതത്തില്‍ ഉണ്ടാകുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. 
 
മിഥുനരാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് കാവ്യമാധവന്റെ ജനനം. തുലാം 9 ന് തന്നെയാണ് കാവ്യയുടെ ജാതകത്തിലും കണ്ടകശനി ആരംഭിക്കുന്നത്. സമാനമായ ജാതകനിലയാണ് ഇരുവര്‍ക്കുമുള്ളതെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് മാസത്തിന് ശേഷമുള്ള രണ്ട് വര്‍ഷം കാരാഗൃഹ വാസം അടക്കം അനുഭവിക്കാന്‍ ദിലീപിന്റെ ജാതകത്തിൽ പറയുന്നു.
 
അടുത്ത സുഹൃത്തുക്കളെന്ന് ദിലീപ് കരുതുന്ന സിനിമ രംഗത്തെ ആളുകളില്‍ നിന്ന് ചതിയില്‍ പെടാനുള്ള സാധ്യതയുണ്ട്. ദേവീ അനുഗ്രഹം കുടുംബത്തില്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണ് ഏക പരിഹാരം. ശിവക്ഷേത്രങ്ങളില്‍ പോകുന്നതും ഉചിതമാണെന്നും കര്‍ണ്ണാടകയിലും വടക്കന്‍ മലബാറിലും പ്രശസ്തനായ ജ്യോതിഷി ഷൈജു എം ഗോപാലകൃഷ്ണന്‍ (ഷൈജു എംകെ) പറഞ്ഞു. 
(ഫാൽകോൺ പോസ്റ്റ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിയ്ക്കുന്നത്)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments