Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതു കേരളമാണ് അമിത് ഷാ... താങ്കളുടെ തള്ളലുകളൊന്നും ഇവിടെ ചെലവാകില്ല; പരിഹാസവുമായി തോമസ് ഐസക്

ജനരക്ഷാ യാത്രയുടെ സമാപനചടങ്ങില്‍ പച്ചക്കള്ളം വിളിച്ച് പറഞ്ഞ് അമിത്ഷാ; മറുപടിയുമായി തോമസ് ഐസക് രംഗത്ത്

ഇതു കേരളമാണ് അമിത് ഷാ... താങ്കളുടെ തള്ളലുകളൊന്നും ഇവിടെ ചെലവാകില്ല; പരിഹാസവുമായി തോമസ് ഐസക്
തിരുവനന്തപുരം , ബുധന്‍, 18 ഒക്‌ടോബര്‍ 2017 (10:56 IST)
ജനരക്ഷാ യാത്രയുടെ സമാപനചടങ്ങില്‍ അമിത് ഷായുടെ നുണപ്രചരണത്തിനെതിരെ കൃത്യമായ കണക്കുകള്‍ നിരത്തി ധനകാര്യമന്ത്രി തോമസ് ഐസക് രംഗത്ത്. ഇടതുമുന്നണിയുടെ സഹായത്തോടെ അധികാരത്തിലെത്തിയ യു പി എ സര്‍ക്കാര്‍ 13-ാം ധനകാര്യ കമ്മീഷന്‍ മുഖേനെ കേരളത്തിന് നല്‍കിയത് വെറും 45,393കോടി രൂപയാണ് എന്നാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം 14-ാംധനകാര്യകമ്മീഷന്‍ പ്രകാരം കേരളത്തിന് 1,34,848 കോടി രുപ നല്‍കിയെന്നും 89000കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായതെന്നുമുള്ള വാതോരാതെയുള്ള പ്രസംഗമായിരുന്നു ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയത്. ബിജെപി യുടെ ദേശീയ അധ്യക്ഷന്‍ തന്നെ ഇങ്ങനെ വീമ്പടിക്കുമ്പോള്‍ കേരളത്തിലെ നേതാക്കളുടെയും അണികളുടെയും അവസ്ഥ പറയാന്‍ കഴിയില്ലെന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസറ്റിലൂടെയാണ് തോമസ്‌ ഐസക് രംഗത്തെത്തിയിരിക്കുന്നത്.
 
പോസ്റ്റ് വായിക്കാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാൻ ബൂക്കർ പുരസ്കാരം ജോർജ് സൗണ്ടേഴ്സിന്