Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്‍ഡിഎഫ് ആണ് മികച്ച മുന്നണി; വെള്ളാപ്പള്ളിക്കെതിരെ തുഷാര്‍ രംഗത്ത് - ബിഡിജെഎസില്‍ തര്‍ക്കം മുറുകുന്നു

എല്‍ഡിഎഫ് ആണ് മികച്ച മുന്നണി; വെള്ളാപ്പള്ളിക്കെതിരെ തുഷാര്‍ രംഗത്ത്

Thushar vellapally
ചേര്‍ത്തല , വ്യാഴം, 31 ഓഗസ്റ്റ് 2017 (16:23 IST)
എൻഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ബിഡിജെഎസ് തയ്യാറാകണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തള്ളി രംഗത്ത്.

വെള്ളാപ്പള്ളി നടേശന്‍ ബിഡിജെഎസിന്റെ വക്താവല്ല. ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുമെന്നതില്‍ തര്‍ക്കമില്ലെന്നും ചേര്‍ത്തലയില്‍ നടന്ന എന്‍ഡിഎ യോഗത്തിന് ശേഷം തുഷാര്‍  വ്യക്തമാക്കി.

ബിജെപി സ്വകാര്യ കമ്പനിയായി മാറിയെന്നും കോഴയും ഗ്രൂപ്പിസവും മാത്രമാണ് ബിജെപിയിലുള്ളതെന്നും അതിനാല്‍ എല്‍ഡിഎഫിലേക്ക് മടങ്ങണമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. എല്‍ഡിഎഫ് ആണ് തങ്ങള്‍ക്ക് പറ്റിയ മുന്നണിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി യുമായുള്ള ബന്ധം കാര്യമായ രീതിയില്‍ മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാട്. എൻഡിഎയില്‍ ബിഡിജെഎസിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ശക്തമായി തുടരവെയാണ് അദ്ദേഹത്തിന്റെ നിലപാട് പുറത്തുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആള്‍ദൈവം ബാബ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തെ പീഡിപ്പിച്ചതായി പരാതി