ഐ സി യുവിൽ പൊട്ടിത്തെറി, പിന്നിൽ രശ്മി നായർ?; മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഐസിയുവിൽ സംഭവിക്കുന്നതെന്ത്?
ട്രോളർമാർക്ക് നിരാശ, ഇടുന്നതൊക്കെ രശ്മി നായർ ഡിലീറ്റ് ചെയ്യുന്നു; മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഐ സി യുവിനു സംഭവിച്ചതെന്ത്?
, വെള്ളി, 3 നവംബര്‍ 2017 (14:13 IST)
മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ട്രോൾ പേജാണ് ഐ സി യു അഥവാ ഇന്റർനാഷ്ണൽ ചളു യൂണിയൻ. എന്നാൽ, ഐ സി യു ഇപ്പോൾ വിവാദത്തിൽ പെട്ടിരിയ്ക്കുകയാണ്. ഗ്രൂപ്പ് മെമ്പർമാരിൽ ഒരാളായ രശ്മി നായർക്കെതിരെയാണ് ഒരു പറ്റം ആളുകൾ ആരോപണം ഉന്നയിക്കുന്നത്.
പലരുടേയും ട്രോളുകൾ പേജിൽ നിന്നും അറിയിപ്പൊന്നും ഇല്ലാതെ ഡിലീറ്റാക്കുന്നുവെന്നും ഇതിനെതിരെ പ്രതികരിക്കുന്നവരെ കാരണങ്ങൾ ഒന്നുമില്ലാതെ പേജിൽ നിന്നും നീക്കം ചെയ്യുന്നുവെന്നുമാണ് ഉയരുന്ന പരാതി. പേജിലെ അഡ്മിന്മാരിൽ ഒരാളായ രശ്മി നായരാണ് ഇതിനു പിന്നിലെന്നാണ് ഇവർ ഉന്നയിക്കുന്നത്.
ഐ സി യുവിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് പലരും ഗ്രൂപ്പിൽ നിന്നും സ്വമേധയാ പുറത്തായതായി റിപ്പോർട്ടുകൾ ഉണ്ട്. ഇവർ അന്റി ഇന്റർനാഷണൽ ചളു യൂണിയൻ എന്ന പേരിൽ മറ്റൊരു ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. ഐ സി യുവിൽ വരുന്ന ട്രോളിനെ ട്രോളുകയാണ് ഈ ഗ്രൂപ്പിലുള്ളവർ. ഏതായാലും പോര് മുറുകിയിരിക്കുകയാണ്.