Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒ.ആര്‍.കേളു മന്ത്രിസഭയിലേക്ക്; വകുപ്പുകളില്‍ മാറ്റം

രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എന്‍.വാസവനും പാര്‍ലമെന്ററി കാര്യ വകുപ്പ് എം.ബി.രാജേഷിനും നല്‍കുമെന്നാണ് സൂചന

O.R.Kelu MLA

രേണുക വേണു

, വ്യാഴം, 20 ജൂണ്‍ 2024 (13:14 IST)
O.R.Kelu MLA

കെ.രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ എംഎല്‍എ ഒ.ആര്‍.കേളു സംസ്ഥാന മന്ത്രിസഭയിലേക്ക്. മാനന്തവാടി എംഎല്‍എയായ കേളുവിന് പട്ടികജാതി - പട്ടിക വര്‍ഗ ക്ഷേമവകുപ്പ് ലഭിക്കും. രണ്ട് തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് പുതിയ മന്ത്രിയെ തീരുമാനിച്ചത്. 
 
കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ്, കോങ്ങാട് എംഎല്‍എ ശാന്തകുമാരി, തരൂര്‍ എംഎല്‍എ പി.പി.സുമോദ് തുടങ്ങിയവരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ സീനിയര്‍ എന്ന നിലയില്‍ കേളുവിന് മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 
 
കെ.രാധാകൃഷ്ണന്‍ വഹിച്ച എല്ലാ വകുപ്പുകളും കേളുവിന് ലഭിക്കില്ല. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എന്‍.വാസവനും പാര്‍ലമെന്ററി കാര്യ വകുപ്പ് എം.ബി.രാജേഷിനും നല്‍കുമെന്നാണ് സൂചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൈക്കിനോട് പോലും മെക്കിട്ട് കേറുന്നു, വിദേശയാത്ര ഒഴിവാക്കാമായിരുന്നു, പിണറായിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിലും വിമർശനം