ഒടുവില്‍ ജിഷയുടെ അമ്മ ആ സത്യം തുറന്നു പറഞ്ഞു!

ജിഷ കേസില്‍ അമീറുള്‍ ഇസ്ലാം നിരവപരാധിയാണെന്ന്...

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (11:01 IST)
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. നിയമവിദ്യാര്‍ത്ഥിനി ആയിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസ് പൊലീസിനെ സ്വാധീനിച്ച് അട്ടിമറിക്കുകയായിരുന്നുവെന്നും ഇതിന് കൂട്ടുനിന്നത് കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനാണെന്നും ജിഷയുടെ അമ്മ രാജേശ്വരി വെളിപ്പെടുത്തി. രാജേശ്വരി ഇക്കാര്യം തന്നോട് പറഞ്ഞുവെന്ന് ജോമോന്‍ പുത്തന്‍ പുരക്കലാണ്‌ ഇപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‍.
 
ജനം ടിവിയിലെ മറുപടി എന്ന പരിപാടിയില്‍ ആണ് ജോമോന്‍ ഇക്കാര്യം പറഞ്ഞത്. ജിഷ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്നും സ്വത്തില്‍ അവകാശം ചോദിച്ചതിനെ തുടര്‍ന്ന് ഇയാളാണ് ജിഷയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും ജോമോന്‍ നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം പൂര്‍ണമായും തള്ളി തങ്കച്ചനും പോലീസിന് പരാതി നല്‍കിയിരുന്നു. 
 
മുഖ്യമന്ത്രിക്ക് താന്‍ നല്‍കിയ പരാതിയില്‍ ഒരിടത്തും പിപി തങ്കച്ചന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍‍, ആ ഉന്നത നേതാവ് താനാണ് എന്ന രിതിയില്‍ പത്രസമ്മേളനം നടത്തിയത് പിപി തങ്കച്ചന്‍ തന്നെയാണെന്നും മറുപടിയില്‍ ജോമോന്‍ പറയുന്നു. 
 
അതേസമയം തന്റെ ഭാര്യ രജേശ്വരി വര്‍ഷങ്ങളോളം പിപി തങ്കച്ചന്റെ വീട്ടില്‍ ജോലിചെയ്തിരുന്നതാണെന്നും രാജേശ്വരിയെ അറിയില്ലെന്ന തങ്കച്ചന്റെ വാക്കുകള്‍ പച്ചക്കള്ളമാണെന്നും ജിഷയുടെ അച്ഛന്‍ പാപ്പു പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജിഷ കേസില്‍ ശിക്ഷ അനുഭവിക്കുന്ന അമീറുള്‍ ഇസ്ലാം പ്രതിയല്ലെന്നും നിരപരാധിയാണെന്നുമുള്ള പ്രചരണം നടന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

അടുത്ത ലേഖനം
Show comments