കതിര്‍മണ്ഡപത്തിലെത്തിയ വധുവിനെ കണ്ടതും വരന്‍ അലറിവിളിച്ചു! - സംഭവം വിതുരയില്‍
വധുവിനെ കണ്ട വരന്‍ അലറിക്കരഞ്ഞു, ആര്‍ത്തട്ടഹസിച്ചു: വിതുരയില്‍ കഴിഞ്ഞ ദിവസം നടന്നത്
വിവാഹത്തിനു മുമ്പും വിവാഹത്തിനു ശേഷവും വധു കാമുകന്റെ കൂടെ ഓടിപ്പോകുന്നത് കണ്ടിട്ടുണ്ട്. ചില കാരണങ്ങള്‍ കൊണ്ട് മണ്ഡപത്തില്‍ വെച്ച് വിവാഹം മുടങ്ങാറുമുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം വിതുരയില്‍ സംഭവിച്ചത് സിനിമയെ പോലും വെല്ലുന്ന കഥയാണ്. കല്യാണമണ്ഡപത്തില്‍ വെച്ചായിരുന്നു സംഭവം.
വിവാഹമുഹൂര്‍ത്തം അടുത്തപ്പോള്‍ വധുവിനെ മണ്ഡപത്തിലേക്ക് ആനയിച്ചപ്പോള്‍ കതിര്‍മണ്ഡപത്തില്‍ ഇരുന്ന വരന്‍ അലറിക്കരയുകയായിരുന്നു. അതുവരെ മിണ്ടാതെ ശാന്തനായിരുന്ന വരന്റെ പെട്ടന്നുള്ള മാറ്റം എല്ലാവരേയും ഞെട്ടിച്ചു. പൂക്കള്‍ വാരി മുകളിലേക്കെറിഞ്ഞു.വരൻ ആര്‍ത്ത് അട്ടഹസിക്കുകയും ചെയ്‌തെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വിവാഹം അലങ്കോലമായി. വധുവിനെ പെട്ടന്നു തന്നെ മാറ്റി. ഇരുകൂട്ടരുടെയും ബന്ധുക്കള്‍ കൂടിയിരുന്ന് ചര്‍ച്ച നടത്തി. തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ ഉടന്‍ തന്നെ വിതുര പോലീസില്‍ പരാതി നല്‍കി. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡപത്തിലെത്തി കാര്യങ്ങള്‍ തിരക്കുകയും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു. ഇരുവീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു ചര്‍ച്ച നടത്തിയെങ്കിലും വിവാഹത്തില്‍ നിന്നും പിന്മാറാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.