Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്നത് മോഷണവും കൊള്ളയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്നത് മോഷണവും കൊള്ളയും

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്നത് മോഷണവും കൊള്ളയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി
കോഴിക്കോട് , ബുധന്‍, 8 നവം‌ബര്‍ 2017 (12:29 IST)
ഗോരക്ഷാ എന്ന പേരില്‍ ഇന്ത്യയില്‍ നടന്നത് മോഷണവും കൊള്ളയുമാണെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി ആയ റോയിട്ടേഴ്‌സ്. വടക്കേ ഇന്ത്യയിലെ ഗോ രക്ഷാ ട്രസ്റ്റുകള്‍ ഗുണ്ടാ സംഘങ്ങളാണെന്നും അവര്‍ വ്യക്തമാക്കി. ബീഫ് നിരോധനത്തിന്റെ പേരില്‍ അവര്‍ തട്ടിയെടുത്തത് 1,90,000 പശുക്കളെയാണെന്നും വാര്‍ത്താ ഏജന്‍സി പറയുന്നു.
 
റോയിട്ടേഴ്‌സിന്റെ സര്‍വ്വേപ്രകാരം സംഘപരിവാര്‍ സംഘടനകളുടെ കീഴിലുള്ള പശുക്കളുടെ എണ്ണത്തിലുള്ള വര്‍ധന അമ്പത് ശതമാനമാണ്. ഇതില്‍ ഭൂരിഭാഗവും മുസ്ലിം, ദളിത് വിഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ചെടുത്ത പശുക്കളാണ്. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ നടന്ന കൊള്ള ഏതാണ്ട് 234 കോടിയാണെന്നു റോയിട്ടേഴ്‌സ് വെളിപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്ഭുതാവഹമായ ഫീച്ചറുകളുമായി മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റി വിപണിയിലേക്ക് !