ചെറിയകാര്യങ്ങള്‍ പറഞ്ഞ് വലിയ വികസനപദ്ധതികളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, ഇവരെ ശക്തമായി നേരിടും: മുഖ്യമന്ത്രി
വികസനപദ്ധതികളെ എതിര്‍ക്കുന്നത് വികസനവിരോധികളെന്ന് പിണറായി
വികസനവിരോധികളാണ് വികസനപദ്ധതികളെ എതിര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ചെറിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് വലിയ വികസനപദ്ധതികളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരായി കാണുന്ന നയം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തുള്ള ടെക്നോസിറ്റിയിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയായ സണ്‍ടെക്കിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, ചടങ്ങിന് കൂടുതല്‍ സമയമെടുത്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി സംഘാടകരോട് ക്ഷോഭിക്കുകയും ചെയ്തു.