Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മാടിനെ കണ്ടാൽ അരികിലേക്ക് മാടി വിളിച്ചു നമസ്കരിക്കുകയും മനുഷ്യനെ കണ്ടാൽ ഓടിക്കുകയും ചെയ്തിരുന്ന ഒരു കെട്ടകാലം കേരളത്തിന്റെ ഇന്നലെകളിലുണ്ടായിരുന്നു': ദീപാ നിശാന്ത്

ദളിതരെ ശ്രീകോവിലിലേക്കു കടത്തിയില്ലെങ്കിൽ അമ്പലത്തിലേക്കു കടക്കില്ല എന്നു തീരുമാനിക്കേണ്ട ഘട്ടമായി; യദുകൃഷ്ണൻ വേട്ടയാടപ്പെടുമ്പോൾ ദീപ നിശാന്തിന്‍റെ രൂക്ഷപ്രതികരണം

'മാടിനെ കണ്ടാൽ അരികിലേക്ക് മാടി വിളിച്ചു നമസ്കരിക്കുകയും മനുഷ്യനെ കണ്ടാൽ ഓടിക്കുകയും ചെയ്തിരുന്ന ഒരു കെട്ടകാലം കേരളത്തിന്റെ ഇന്നലെകളിലുണ്ടായിരുന്നു': ദീപാ നിശാന്ത്
, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (09:06 IST)
ദളിത് പൂജാരി യദുകൃഷ്ണനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ടു യോഗക്ഷേമക്കാർ നടത്താൻ പോവുന്ന നിരാഹാരസമരത്തിനെതിരെ പ്രതികരണവുമായി ദീപാ നിശാന്ത്. ദീപ തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ദളിതരെ ശ്രീകോവിലിലേക്കു കടത്തിയില്ലെങ്കിൽ അമ്പലത്തിലേക്കു കടക്കില്ല എന്നു തീരുമാനിക്കേണ്ട ഘട്ടമായി.
 
മാടിനെ കണ്ടാൽ അരികിലേക്ക് മാടി വിളിച്ചു നമസ്കരിക്കുകയും മനുഷ്യനെ കണ്ടാൽ ഓടിക്കുകയും ചെയ്തിരുന്ന ഒരു കെട്ടകാലം കേരളത്തിന്റെ ഇന്നലെകളിലുണ്ടായിരുന്നു( മനുഷ്യനേക്കാൾ മാടിന് പ്രാധാന്യം നൽകുന്ന ആളുകളുടെ തലമുറ കുറ്റിയറ്റു പോയിട്ടൊന്നുമില്ല! ഇപ്പോഴുമുണ്ട്!] മനുഷ്യനെ തൊട്ടാലാണ് അയിത്തം.. ആ അയിത്തം മാറാൻ ഓടിച്ചെന്ന് ഒരു പശുവിനെ തൊട്ടാൽ മതിയെന്ന നിയമസംഹിതകൾ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് പണ്ഡിറ്റ് കറുപ്പൻ 'ജാതിക്കുമ്മി'യെഴുതിയതെന്ന് ദീപ പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈയിൽ കനത്ത മഴ, വെള്ളപ്പൊക്കത്തിനു സാധ്യത