തലശ്ശേരിയിൽ മൂന്നര കോടിയുടെ കുഴല്‍പ്പണം പിടിച്ചു; കൊടുവള്ളി സ്വദേശികള്‍ അറസ്റ്റില്‍
തലശ്ശേരിയിൽ വൻ കുഴൽപ്പണവേട്ട; പിടിച്ചെടുത്തത് മൂന്നര കോടി രൂപ
തലശ്ശേരിയിൽ വൻ കുഴൽപ്പണവേട്ട. റയിൽവേ സ്റ്റേഷന്‍ പരിസരത്തു നിന്ന് മൂന്നര കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ഷാലിഖ്, ഇക്ബാൽ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തു തന്നെ സമീപകാലത്തു നടന്ന ഏറ്റവും വലിയ കുഴൽപ്പണവേട്ടയാണ് ഇതെന്ന് പൊലീസ് പറഞ്ഞു. റെയിൽവെ സ്റ്റേഷൻ പരിസരത്തു വച്ച് ആർപിഎഫാണ് കുഴല്‍പ്പണം പിടികൂടി പ്രതികളെ പൊലീസിനെ എൽപ്പിച്ചത്.