Webdunia - Bharat's app for daily news and videos

Install App

'പലരും അവരുടെ പബ്ളിസിറ്റിക്കു വേണ്ടി മണിചേട്ടന്റെ പേരു പറഞ്ഞ് ചാനലുകൾ കയറി ഇറങ്ങുന്നു' - രാമകൃഷ്ണൻ

സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കായി മണി ചേട്ടനെ ഉപയോഗിച്ചവരാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ: രാമകൃഷ്ണൻ

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:27 IST)
പലരും ഇപ്പോഴത്തെ പബ്ലിസിറ്റിക്ക് വേണ്ടി കലാഭവൻ മണിയുടെ പേരു പറഞ്ഞ് ചാനലുകൾ തോറും കയറി ഇറങ്ങാറുണ്ടെന്ന് മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ. മണിയുടെ നാടൻ പാട്ടുകളെ ശ്രോതാക്കൾക്കു മുന്നിലെത്തിച്ച വ്യക്തിയെ പരിചയപ്പെടുത്തി കൊണ്ട് രാമകൃഷ്ണൻ ഇട്ട പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്.
 
രാമകൃഷ്ണന്റെ പോസ്റ്റിന്റെ പൂർണരൂപം:
 
സതീഷേട്ടനൊപ്പം!. എന്റെ സഹോദരന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ.കഴിഞ്ഞ 25 വർഷമായി കലാഭവൻ മണി ചേട്ടന്റെ പാട്ടുകൾ നിങ്ങൾക്ക് മുൻപിൽ എത്തിച്ച മാരുതി കാസറ്റ്സിന്റെ അമരക്കാരൻ. ചേട്ടന്റെ വിയോഗത്തിനു ശേഷം പണ്ട് എപ്പോഴും കൂടെയുണ്ടായിരുന്നവർ ആരും ഇന്ന് ഞങ്ങളുടെ കുടുംബത്തേക്ക് തിരിഞ്ഞു നോക്കാറില്ല. അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി മണി ചേട്ടനെ ഉപയോഗിച്ചവരാണ് അതിൽ ഏറെയും എന്ന് ഇപ്പോൾ നമ്മുക്ക് മനസ്സിലായി (എല്ലാവരെയും ഉദ്ദേശിക്കുന്നില്ല. നല്ല സുഹൃത്തുക്കളും ഉണ്ട്).
 
പക്ഷെ അതിൽ നിന്ന് എത്രയോ വ്യത്യസ്തനാണ് സതീഷേട്ടൻ. ഒരു നിഴലുപോലെ ചേട്ടന്റെ കൂടെ 25 കൊല്ലം സേവനം ചെയ്തു. ഇന്ന് ഞങ്ങളുടെ കുടുംബത്തിന് താങ്ങും തണലുമായി കൂടെ നിൽക്കുന്നു. കലാഭവൻ മണിക്ക് പാട്ട് എഴുതി എന്ന് പറഞ്ഞ് ഓരോ വ്യക്തികൾ അവരുടെ ഇപ്പോഴത്തെ പബ്ളിസിറ്റിക്കു വേണ്ടി ചാനലുകൾ കയറി ഇറങ്ങി മണി ചേട്ടനെ കുറ്റവും പറഞ്ഞു നടക്കുമ്പോൾ സതീഷേട്ടൻ ഇതെല്ലാം കണ്ട് നിശബ്ദനായി നിൽക്കുകയാണ്. എല്ലാവരോടും മനസ്സുനിറയെ സ്നേഹം മാത്രമെ ഉള്ളൂ സതീഷേട്ടന്.സതീഷേട്ടന്റെ സാന്നിധ്യം ഞങ്ങൾക്ക് മണി ചേട്ടനു തുല്യമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments